അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ സുശാന്ത് സിംങ് രജ്പുത്തും കാമുകി റിയയും യൂറോപ്യൻ സന്ദർശനം നടത്തിയിരുന്നതായും അതിനുശേഷം സുശാന്ത് വളരെ അസ്വസ്ഥനായിരുന്നുവെന്നും ജോലിക്കാരൻ നീരജ് പോലീസിനോട് മൊഴി നൽകി.
സന്ദർശനം കഴിയ്ഞ്ഞ് എത്തിയ ശേഷം വളരെ അസ്വസ്ഥനായിരുന്ന താരം പിന്നീട് റിയയോടൊപ്പമാണ് താമസിച്ചിരുന്നതെന്നും നീരജ് മൊഴി നൽകി. കൂടാതെ നീരജിന്റെ മൊഴി പ്രകാരം സുശാന്ത് രാവിലെ ഏഴ് മണിയോടെ എഴുനേല്‍ക്കുകയും തന്നോട് തണുത്ത വെളളം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സുശാന്തിന് ജൂസ് നല്‍കിയിരുന്നു.
നീരജ് വീണ്ടും മണിക്കൂറുകള്‍ക്ക് ശേഷം ഉച്ച ഭക്ഷണത്തെ കുറിച്ച് ചോദിക്കാന്‍ എത്തിയപ്പോള്‍ സുശാന്ത് വാതില്‍ തുറന്നിരുന്നില്ല. ഏറെ നേരമായിട്ടും സുശാന്തിന്റെ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ചവുട്ടി തുറക്കുകയും മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും നീരജ് പോലീസിനോട് പറഞ്ഞു.
നീരജിന് മുൻപ് സുശാന്തിനൊപ്പം താമസിയ്ച്ചിരുന്ന അശോക് എന്ന ജോലിക്കാരൻ സുശാന്ത് മരുന്നുകളൊന്നും കഴിയ്ക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പോലീസിന് മൊഴി നൽകി. കൂടാതെ സുശാന്തിന് ആരുമായും പ്രശ്‌നങ്ങളോ വഴക്കുകളോ ഉണ്ടായിരുന്നില്ലെന്നും അശോക് കൂട്ടിച്ചേര്‍ത്തു, തുടര്‍ച്ചയായി സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ ബ്രേക്ക് എടുക്കണമെന്ന് സുശാന്ത് പറഞ്ഞിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments