GeneralLatest NewsMollywood

നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ സുകുമാരന്റെ മറുപടി സത്യമായി

എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു.

മലയാളത്തിന്റെ പ്രിയനടന്മാരില്‍ ഒരാളായിരുന്നു സുകുമാരന്‍. താരം അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവന്നിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ”നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ എന്നായിരുന്നു.

അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരൻ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കിയെന്നു നടന്‍ ബാലചന്ദ്രമേനോന്‍. ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിലാണ് സുകുമാരനെ കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവയ്ക്കുന്നത്.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ..

‘അമ്മയുടെ ജനറൽ ബോഡി നടക്കുന്ന സമയം, സുകുമാരൻ വരുന്നു. മിക്കവാറും മുണ്ടും ഷർട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ഞാൻ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’–സുകുമാരൻ പറഞ്ഞു.

‘എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവർ രണ്ട് പേരും മലയാളത്തിൽ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ.’–ബാലചന്ദ്രമേനോൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button