CinemaGeneralLatest NewsNEWS

ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേൾക്കുന്നതേ പേടിയാണ് ;ഷംന കാസിം

വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന

കുടുംബത്തിൽ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും നടി ഷംന കാസിമും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന വ്യക്തമാക്കുന്നു.

എന്നാൽ കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷംന , ”ഒരു ഘട്ടത്തില്‍ ഞാന്‍ ചിന്തിച്ചു, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാം. എന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും എന്നും താരം കുറിച്ചു.

എനിക്ക് സ്വയം സെറ്റില്‍ ചെയ്യാന്‍ കുറച്ച് സമയം നല്‍കണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്. അവര്‍ അത് മനസിലാക്കുമെന്നും എനിക്കുറപ്പുണ്ട്. ആ സംഭവത്തിന് ശേഷം പരിഭ്രാന്തരാരുത് അവരെ പുറത്തു കൊണ്ടു വരാനുള്ള ഒരു കണ്ണിയായി ഞാന്‍ എന്നാണ് എന്റെ സഹോദരന്‍ എന്നോട് പറയാറുള്ളത്” എന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button