യുവനടന്‍ തൂങ്ങിമരിച്ച നിലയില്‍. മറാത്തി നടന്‍ അശുതോഷ് ഭക്രെ (32)യാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെ മാതാപിതാക്കള്‍ ആണ് ഭക്രെയുടെ മൃത ദേഹം കണ്ടെത്തിയത്.
മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. നടന്റെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നുസൂചന. ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
നന്ദേഡിലെ ശിവാജി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Post Your Comments