GeneralKollywoodLatest News

ഇതാണ് ആ ആയുര്‍വേദ മരുന്നുകള്‍; കോവിഡ് ഭേദമാക്കിയ മരുന്നുമായി വിശാല്‍

മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്. ഞങ്ങളുടെ മനേജര്‍ക്കും ഈ മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി

അച്ഛനു കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നും കൂടെ നിന്ന തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്നും രക്ഷയായത് ആയുര്‍വേദ മരുന്നുകള്‍ ആണെന്നും പറഞ്ഞ് രംഗതെത്തിയ നടന്‍ വിശാലിനോട് മരുന്നു ഏതാന്നു വ്യക്തമാക്കണം എന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ കഴിച്ച സിഎഫ്‌എസ്-ക്യുആര്‍ (സിറപ്പ്), ആര്‍സനിക് ആല്‍ബം, പിഎടി (സിറപ്പ്) എന്നീ മരുന്നുകളുടെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.

താന്‍ കഴിച്ച ആയുര്‍വേദ മരുന്നുകളെ കുറിച്ച്‌ പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. ”ആശുപത്രികളില്‍ പോകാതിരിക്കാനോ ഏതെങ്കിലും ഒരു മരുന്നിനെ പരസ്യം ചെയ്യാനോ അല്ല താനിത് പറയുന്നത്. മനുഷ്യരാശിക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ താന്‍ മാനിക്കുന്നു. മനുഷത്വപരമായ പോസ്റ്റാണിത്. തന്റെ ഡോക്ടര്‍ ഹരിശങ്കറിന് ഹൃദയം നിറഞ്ഞ നന്ദി” എന്നും വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്. ഞങ്ങളുടെ മനേജര്‍ക്കും ഈ മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായിഎന്നും അദ്ദേഹം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button