ബോളിവുഡില്‍ വിജയം നേടിയ മലയാളി താരമാണ് വിദ്യബാലന്. തനിക്ക് 20 ആം വയസില്‍ ഒരു ടിവി ഓഡിഷന് പോയപ്പോള്‍ ഉണ്ടായ ഒരനുഭവം തുറന്നു പറയുകയാണ് താരം.
” അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. അവടെ ചെന്നപ്പോള്‍ കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു.ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി.എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.” സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments