കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുകയാണ്. ഈ ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന് അമിതാഭ് ബച്ചന്റെ മരണം ആഗ്രഹിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി താരം. അപരിചിതനായ ആ വ്യക്തി സ്വയം പ്രശസ്തനാകാനുള്ള ആഗ്രഹം കൊണ്ടാണ് തന്നെപ്പോലൊരു താരത്തെ ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നാണ് ബച്ചന് പറയുന്നത്.
“ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ഇനിയൊരിക്കലും എഴുതാന്‍ കഴിയില്ല. ശ്രദ്ധിക്കപ്പെടാനാണ് ഇതെഴുതിയതെങ്കില്‍ ഇനി ജീവിച്ചിരിക്കില്ലാത്ത അമിതാഭ് ബച്ചനെയാണ് അപമാനിച്ചത് എന്നതു കൊണ്ട് നിങ്ങളോട് സഹതാപമുണ്ട് “, താരം കുറിച്ചു. ദൈവാനുഗ്രഹം കൊണ്ട് താന്‍ ഈ മഹാമാരിയെ തരണം ചെയ്താല്‍ അയാള്‍ക്ക് തന്റെ മാത്രമല്ല മറിച്ച് 90 ദശലക്ഷത്തിലധിം വരുന്ന ആരാധകരുടെയും അപമാനം നേരിടേണ്ടിവരുമെന്നും ബച്ചന് കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ നാനാവതി ആശുപത്രിയില്‍ മകന് അഭിഷേകിനൊപ്പം ചികിത്സയിലാണ് അമിതാഭ്. “ക്രോധം പൂണ്ട ഒരു ശക്തിയാണ് അവര്‍. അവര്‍ ഈ ലോകം മുഴുവന്‍ താണ്ടും. പടിഞ്ഞാറുനിന്ന് കിഴക്കുവരെയും വടക്കുനിന്ന് തെക്കോട്ടും അവര്‍ ഉണ്ട്. അവര്‍ ഈ പേജിലെ കുടുംബാംഗങ്ങള്‍ മാത്രമല്ല മറിച്ച് ഒന്ന് കണ്ണടയ്ക്കുന്ന വേഗത്തില്‍ സര്‍വ്വനാശം വിതയ്ക്കുന്നവര് കൂടെയാണ്”, ബച്ചന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments