മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ക്ലാസിക് ഗാനരംഗങ്ങള്‍ ഒരു ഗായകന്റെ ശരീര ഭാഷയോടെ അതിനെ മിവുറ്റതാക്കുമ്പോള്‍ തനിക്ക് ലഭിച്ച അത്തരമൊരു അവസരം മോശമക്കിയ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ചിരിയോ ചിരി എന്ന സിനിമയിലെ രവീന്ദ്രന്റെ ക്ലാസിക് ഗാനം ‘ഏഴ് സ്വരങ്ങളും തഴുകി വരും’ എന്ന സെമി ക്ലാസിക് ഗാനത്തിലെ തന്റെ മുഖ ഭാവങ്ങളുടെ പോരയ്മയെക്കുറിച്ചാണ് ബാലചന്ദ്രമേനോന്റെ തുറന്നു പറച്ചില്‍.
” ‘ഏഴ് സ്വരങ്ങള്‍’ എന്ന ഗാന ചിത്രീകരണത്തില്‍ ഞാന്‍ കാണിച്ച ഒരു കഴിവ്കേട് ഉണ്ട്. മരിച്ചു പോയ രവീന്ദ്രനോട് ഞാന്‍ മാപ്പ് പറയുന്നു, കാര്യം ഈ സിനിമ എടുത്തു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ആ സമയം എന്‍റെ വയറിന് പ്രശ്നം വന്നു. അന്‍പതോളം തവണ ടോയ്‌ലറ്റില്‍ പോയി. കല്യാണം കഴിഞ്ഞ സമയമായിരുന്നു അതിന്റെ ഒരു പ്രത്യാഘാതം ആണോ എന്ന് ചോദിച്ചാല്‍ ഭാര്യക്ക് ഇഷ്ടപ്പെടില്ല. ഒരു ദിവസം ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാല്‍ എവിടെ പോയാലും ആദ്യത്തെ എന്റെ അന്വേഷണം സെറ്റ് റെഡിയാണോ അല്ലെങ്കില്‍ ഷോട്ട് റെഡിയാണോ എന്നല്ല, ടോയ്ലറ്റ് എവിടെ ആണെന്നാണ്. ഇത് പറഞ്ഞിട്ടാണ് ഞാന്‍ മേക്കപ്പ് ഇടുന്നത്. മേക്കപ്പ് ഇടുന്ന സമയത്തൊക്കെ എനിക്ക് വയറിനു പ്രശ്നം കൂടി കൂടി വന്നു. ‘ചിരിയോ ചിരി’ എന്ന സിനിമ തുടങ്ങി തീരുന്നത് വരെ ഞാന്‍ മാനസികായി ഭയങ്കര അപ്സറ്റും ഡിസ്റ്റര്‍ബും ആയിരുന്നു. അത് ആ പാട്ടിനെ സാരമായി ബാധിച്ചു”. ബാലചന്ദ്ര മേനോന്‍ പറയുന്നു.
Post Your Comments