സംവിധായകൻ വെട്രിമാരന് അഞ്ചാംതവണയും ധനുഷുമൊത്ത് സിനിമ ചെയ്യാനൊരുങ്ങുന്നു. കോവിഡ് ക്രൈസിസ് തീര്‍ന്നയുടന്‍ തന്നെ ചിത്രീകരണം തുടങ്ങാനാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നത്. എല്‍റെഡ് കുമാര്‍ ആൻഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു. വെട്രിമാരന് മുമ്പ് ഈ ബാനറുമൊത്ത് മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ വിദേശചിത്രീകരണം ആവശ്യമായതിനാല്‍ സിനിമ നീട്ടിവയ്ക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ വെട്രിമാരന്, സൂര്യയുമൊത്ത് വാടിവാസല്‍ എന്ന സിനിമയും ഒരുക്കുന്നുണ്ട്. വിവിധ ലൊക്കേഷനുകളില്‍ വലിയ ആള്‍ക്കൂട്ടത്തില്‍ ചിത്രീകരിക്കേണ്ടതാണ് വാടിവാസല്‍. അതിനാല്‍ സംവിധായകന് ഒരു സ്മോള്‍ സ്കെയില്‍ സിനിമ ധനുഷിനൊപ്പം ചെയ്യാനൊരുങ്ങുകയാണ്. വട ചെന്നൈ ട്രയോളജിയുടെ തുടര്‍ച്ചയായിരിക്കില്ല പുതിയ സിനിമ. പുതുമയുള്ള വിഷയമാണ് സിനിമ പറയുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.
സൂപ്പർ താരം ധനുഷ് വെട്രിമാരന് കൂട്ടുകെട്ട് തമിഴ്സിനിമയിലെ വിജയിച്ച കൂട്ടുകെട്ടാണ്. ഇരുവരുടേയും പൊള്ളാതവന്‍, ആടുകളം, വട ചെന്നൈ, അസുരന് എന്നീ സിനിമകളെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന് അസുരന് കൊമേഴ്സ്യല്‍ ഹിറ്റ് ആയിരുന്നു.
Post Your Comments