ശൈലീകൃതമായ സിനിമകളില്‍ നിന്ന് വഴി മാറിയ എഴുപത് – എണ്‍പതുകളിലെ സുവര്‍ണ്ണ മലയാള സിനിമാ കാലഘട്ടത്തിലെ നായക മുഖമായിരുന്നു പ്രതാപ് പോത്തന്. ഭരതനും, പത്മരാജനും തീര്‍ത്ത ക്ലാസിക് ശൈലിയിലെ നവതരംഗ സിനിമ ശൈലിയില്‍ പ്രതാപ് പോത്തന് എന്ന പുതിയ നായക മുഖം സിനിമയില്‍ ഉദിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ താര പരിവേഷത്തിലേക്ക് താരം പൊന്തി വരുമോ? എന്ന ചിന്ത അന്നത്തെ സിനിമാ ലോകം ചര്‍ച്ച ചെയ്യാതിരുന്നിട്ടില്ല. പക്ഷെ ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന പട്ടം താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും താന്‍ ആഗ്രഹിച്ചതൊക്കെ സിനിമ സാധ്യമാക്കി നല്‍കിയെന്നും തുറന്നു പറയുകയാണ് പ്രതാപ് പോത്തന്.
പ്രതാപ് പോത്തന്റെ വാക്കുകള്‍
“ഞാന്‍ ഒരിക്കലും സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ ആകണമെങ്കില്‍ ഡാന്‍സ് ചെയ്യണം, അടിക്കണം, പക്ഷെ ചില സിനിമകള്‍ എനിക്ക് വലിയ നഷ്ടം തന്നെയാണ്. അതിലൊന്നാണ് ഐവി ശശി സംവിധാനം ചെയ്ത ‘അങ്ങാടി’.അത് ദാമോദരന്‍ മാസ്റ്റര്‍ എനിക്ക് വേണ്ടി എഴുതിയ സിനിമയാണ്. പക്ഷെ ഞാന്‍ അത് ചെയ്യാതെ ‘പപ്പു’ പോയി ചെയ്തു, അങ്ങനെ ചില പിഴവുകള്‍ എന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും എന്റെ ചില ആഗ്രഹങ്ങള്‍ സിനിമ എനിക്ക് സാധിച്ചു നല്‍കിയിട്ടുണ്ട്. എന്റെ സിനിമയില്‍ ശിവാജി ഗണേശന് അഭിനയിക്കണമെന്ന സ്വപ്നം സാക്ഷാത്കരിച്ചു. അത് പോലെ എംടിയുടെ സ്ക്രിപ്റ്റില്‍ ഒരു സിനിമ ചെയ്യാനും എനിക്ക് കഴിഞ്ഞു”. പ്രതാപ് പോത്തന് പറയുന്നു.
Post Your Comments