ഒരു സിനിമയില്‍ ഏറ്റവുമധികം നടീനടന്മാരെ പങ്കെടുപ്പിക്കാറുള്ള പ്രിയദര്ശന് തന്റെ ദൗര്‍ബല്യമായ ഒരേയൊരു നടനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. താന്‍ കൊടുക്കുന്ന ഡയലോഗിന് മുകളില്‍ മറ്റൊരു ഡയലോഗ് കയ്യില്‍ നിന്നിട്ട് പറയാന്‍ താന്‍ ഒരാളെയും അനുവദിക്കില്ലെന്നും എന്നാല്‍ കുതിരവട്ടം പപ്പുവിനെ മാത്രമാണ് അതിന് അനുവദിക്കുന്നതെന്നും അനുഗ്രഹീത നടന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് പ്രിയദര്ശന് പറയുന്നു.
“പപ്പു ചേട്ടന് എന്റെ വലിയ ഒരു വീക്നെസ് ആയിരുന്നു. അതായത് ഞാന്‍ സിനിമ കാണുന്ന കാലത്ത് ‘ഈറ്റ’ മുതലുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ അന്ന് ജഗതി അധികം സിനിമയില്‍ അഭിനയിക്കുന്ന സമയമല്ല. അവര്‍ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ. എനിക്ക് തോന്നുന്നത് അമ്പിളിയുടെയൊക്കെ കമിംഗ് അപ് സിനിമകള്‍ എന്ന് പറയുന്നത് നമ്മളോടൊപ്പമാണ്. പക്ഷെ പപ്പു ചേട്ടന് എന്റെ പഴയ ഒരു വീക്ക്നെസ് ആണ്. സാധാരണ ഞാന്‍ ഒരിക്കലും ഒരു ആക്ടറിനെ ഞാന്‍ എഴുതി വച്ചിരിക്കുന്നതിനു മുകളില്‍ ഡയലോഗ് പറയാന്‍ സമ്മതിക്കാറില്ല. കാരണം എന്തെന്നാല്‍ അവരത് പറഞ്ഞു കഴിഞ്ഞാല്‍ അടുത്ത ഡയലോഗ് രീതി ചിലപ്പോള്‍ മാറിപ്പോയേക്കാം. പക്ഷെ ഞാന്‍ ഒരാള്‍ക്ക് മാത്രമേ അതിന് അനുവാദം കൊടുക്കാറുള്ളൂ. അത് പപ്പു ചേട്ടന് മാത്രമാണ്”. പ്രിയദര്ശന് പറയുന്നു.
Post Your Comments