മലയാള സിനിമയില്‍ തന്നെ ചെലവേറിയ സംവിധായകനായി മുദ്ര കുത്തിയ സിനിമ പട്ടാളം ആയിരുന്നുവെന്ന് ലാല്‍ ജോസ്. ആ സിനിമയുടെ എക്സ്പന്‍സ് അത്രത്തോളം വലുതായിരുന്നുവെന്ന് അതിന്റെ നിര്‍മ്മാതാവിനും അതിലെ പ്രധാന താരമായ മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് അറിയാവുന്ന കാര്യമായിരുന്നുവെന്നും ലാല്‍ ജോസ് സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കുന്നു.
“പട്ടാളം എന്ന സിനിമയാണ് എനിക്ക് അങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നത്. ആ സിനിമ തുടങ്ങുന്നതിനു മുന്‍പേ അതിലെ നിര്‍മ്മാതാക്കള്‍ക്കും അതിന്റെ പ്രധാന നടനുമൊക്കെ അറിയാവുന്ന ഒരു കാര്യമായിരുന്നു അത് ചെലവേറിയ ഒരു ചിത്രമായിരിക്കും എന്നത്. പടം വിജയിച്ചാല്‍ എല്ലാ പാപങ്ങളും പുണ്യങ്ങളാകും, പരാജയപ്പെട്ടാല്‍ എല്ലാ പുണ്യങ്ങളും പാപങ്ങളാകും. ഒരു സിനിമ പരാജയപ്പെട്ടാല്‍ ഞാന്‍ അറിയാതെ ചിലപ്പോള്‍ ഡിപ്രഷന് നിലയിലേക്ക് പോകും. ഒരു കയ്യടി പ്രതീക്ഷിച്ച് ചെയ്യുന്ന സിനിമ കൂവലിലേക്ക് പോകുമ്പോള്‍ സങ്കടം തന്നെയാണ്. ഓരോ സിനിമയുടെ പിറകിലും അങ്ങേയറ്റത്തെ വര്‍ഷങ്ങളുടെ പണിയുണ്ട്. അത് പുറമേ കാണുന്ന ആളുകള്‍ക്ക്, ഷൂട്ടിംഗ് ചെയ്യുന്ന ദിവസങ്ങളിലെ അല്ലേല്‍ ഇറങ്ങുന്ന സമയത്തെ ചാനലുകളില്‍ വന്നിരുന്ന് പറയുന്ന ഗീര്‍വാണങ്ങള്‍ മാത്രമേ കാണുകയുള്ളു, അതിന് പിറകിലുള്ള എന്റെ വ്യക്തി ജീവിതം, എന്റെ കുടുംബം, എന്റെ പ്രൈവറ്റ് മൊമന്റ്സ് ഇതിനെ ബലികഴിച്ചിട്ടുള്ള ഒരു തപസ്സാണ് ഓരോ സിനിമയുടെയും പിറകില്‍”. ലാല്‍ ജോസ് പറയുന്നു
Post Your Comments