സിനിമയില്‍ ഇത്രയും പരിചയസമ്പത്ത് ഉണ്ടെങ്കിലും ലൊക്കേഷനിലെ ആദ്യത്തെ രണ്ടു ദിവസം ആ കഥാപാത്രത്തിലേക്ക് പ്രവേശിക്കാന്‍ ഇന്നും തനിക്ക് പ്രയാസമാണെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ അനുഗ്രഹീത നടി കെപിഎസി ലളിത. സത്യന് അന്തിക്കാടിന്റെ സിനിമയില്‍ മാത്രമാണ് അതില്‍ നിന്ന് മാറ്റമുള്ളതെന്നും ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റിനും നല്‍കാത്ത പരിഗണനയാണ് സത്യന് അന്തിക്കാട് തനിക്ക് നല്‍കിയതെന്നും കെപിഎസി ലളിത പങ്കുവയ്ക്കുന്നു.
“എനിക്ക് ഏതു കഥാപാത്രം ചെയ്യേണ്ടി വന്നാലും ലൊക്കേഷനില്‍ ചെല്ലുന്ന ഒന്ന് രണ്ടു ദിവസം സ്ഥലകാല ഭ്രമം ഉണ്ടാകാറുണ്ട്. ‘സ്റ്റാര്‍ട്ട് ആക്ഷന്‍’ എന്നൊക്കെ പറയുമ്പോള്‍ പെട്ടെന്ന് ഉള്ളില്‍ നിന്ന് ഒരു ആധിയൊക്കെ ഉണ്ടാകാറുണ്ട്. അത് ഒന്ന് രണ്ടു ദിവസത്തേക്ക് മാത്രമേയുള്ളൂ. പിന്നെ ആ കഥാപാത്രത്തിലേക്ക് ഞാന്‍ പൂര്‍ണ്ണമായി പ്രവേശിക്കും. എന്നെ അടുത്ത് അറിയാവുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ഞാന്‍ സത്യന്റെ ലൊക്കേഷനില്‍ ചെല്ലുന്ന ദിവസം എനിക്ക് സീനുകള്‍ ഒന്നും ചെയ്യാന്‍ തരില്ല. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആദ്യത്തെ ഒന്ന് രണ്ടു ദിവസം എന്നെ ആ ലൊക്കേഷനില്‍ ഫ്രീയാക്കി വിട്ടു. വേറെ ഒരു സംവിധായകനും അങ്ങനെ ചെയ്യില്ല. എന്റെ കാര്യങ്ങള്‍ സത്യന് അറിയാവുന്നത് കൊണ്ട് ആ ഫ്രീഡം എനിക്കുണ്ട് . സത്യന്റെ തന്നെ മറ്റൊരു സിനിമയായ ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’ എന്ന സിനിമയില്‍ ആദ്യമൊക്കെ ലൈറ്റ് ആയിട്ടുള്ള സീന്‍ എടുത്തിട്ട് പിന്നെ ഞാന്‍ കഥ പറയുന്ന ഒരു രംഗമുണ്ട്. എന്ത് കൊണ്ടാണ് ഞങ്ങള്‍ ഗോപാലകൃഷ്ണ പണിക്കരുടെ വീട് മാറാത്തത് എന്നുള്ളത് മോഹന്‍ലാലിനോട് പറയുന്ന സീന്‍. ശരിക്കും പറഞ്ഞാല്‍ ചിത്രീകരണമൊക്കെ കഴിഞ്ഞിട്ട് എനിക്ക് വേണ്ടി മാത്രം സെറ്റ് ചെയ്ത രംഗമാണത്”. വേറെ ഒരു സംവിധായകനും ഒരു ആര്‍ട്ടിസ്റ്റിനു വേണ്ടി അങ്ങനെ ഒരു വിട്ടുവീഴ്ച ചെയ്യില്ല”.
Post Your Comments