CinemaGeneralMollywoodNEWS

എന്നെയും മോഹന്‍ലാലിനെയും അകറ്റി നിര്‍ത്താന്‍ അന്ന് ശ്രമങ്ങള്‍ നടന്നിരുന്നു: സിബി മലയില്‍ മനസ്സ് തുറക്കുന്നു

മോഹന്‍ലാലിനെയും എന്നെയും അകറ്റി നിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു

മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘കിരീടം’. മോഹന്‍ലാല്‍ എന്ന നടന് ദേശീയ അവാര്‍ഡ്‌ സമ്മാനിച്ച ‘കിരീടം’ എന്ന ചിത്രത്തിന്റെ പിന്നാമ്പുറകഥകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സിബി മലയിലിന് പറയാനുള്ളത് മോഹന്‍ലാലിനോട് ‘കിരീടം’ എന്ന സിനിമയുടെ കഥ പറയാന്‍ നേരിടേണ്ടി വന്ന കാലതാമസത്തെക്കുറിച്ചുള്ള അനുഭവമാണ്‌.

സിബി മലയിലിന്റെ വാക്കുകള്‍

“രണ്ടു വര്‍ഷത്തോളം ‘കിരീടം’ എന്ന സിനിമയുടെ കഥ പറയാന്‍ മോഹന്‍ലാലിന്റെ അടുത്ത് ശ്രമങ്ങള്‍ നടന്നിരുന്നു. മോഹന്‍ലാലിനെയും എന്നെയും അകറ്റി നിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പല ലൊക്കേഷനിലും പോയി ഞാന്‍ മടുത്തു. എനിക്ക് കഥ പറയാന്‍ പോകുന്നതില്‍ മടിയില്ല. പക്ഷെ പലയിടത്ത് പോയി കാത്തിരിക്കുകയും, മോഹന്‍ലാലിനെ കാണാന്‍ അവസരം നിഷേധിക്കുകയും ചെയ്തപ്പോള്‍ എനിക്ക് മടുപ്പായി. ഈ ഒരു കാര്യം മോഹന്‍ലാലുമായി നേരില്‍ കണ്ടപ്പോള്‍ ഞാന്‍ നീരസത്തോടെ പറയുകയും ചെയ്തു. പിന്നീട് മോഹന്‍ലാല്‍ അത് എന്നോട് തമാശയായി പറഞ്ഞിട്ടുമുണ്ട്. ‘താന്‍ അന്ന് വന്നപ്പോള്‍ എന്നോട് ഇങ്ങനെ പറഞ്ഞില്ലേ’, എന്നൊക്കെ മോഹന്‍ലാല്‍ പറയും. എന്റെ കരിയറില്‍ ഉണ്ടായ വീഴ്ചകള്‍ പരാജയങ്ങള്‍ ഗ്യാപ്പുകള്‍ അതിന്റെയൊക്കെ ഉത്തരവാദി ഞാന്‍ തന്നെയാണ്. അതിനു ഞാന്‍ മറ്റൊരാളുടെ മേല്‍ പഴി ചാരിയിട്ടു കാര്യമില്ല. ഞാന്‍ ഒരു സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്തുന്ന ആളല്ല. അത് എന്റെ കഴിവ് കേടാണ്”. സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button