GeneralLatest NewsMollywood

വെറും 12 മാര്‍ക്ക്!! തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയി; വിനയ് ഫോര്‍ട്ട്

2014ല്‍ ആയിരുന്നു വിനയ്‌യുടെയും സൗമ്യയുടെയും വിവാഹം.

‘പ്രേമ’ത്തിലെ ജാവ അധ്യാപകനായി മലയാളികളെ ചിരിപ്പിച്ച താരമാണ് വിനയ് ഫോര്‍ട്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് അഭിനയത്തില്‍ ശ്രദ്ധ തിരിച്ച താരം താനൊരു നല്ല വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്ന് തുറന്നു പറയുന്നു. തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയതായും വിനയ് ഫോര്‍ട്ട് പറയുന്നു.

വിനയ് ഫോര്‍ട്ടിന്റെ ഭാര്യ സൗമ്യ കെമിസ്ട്രിയില്‍ റിസര്‍ച്ച്‌ ചെയ്ത ആളാണ്. ”പ്രണയിക്കുന്ന കാലത്ത് തന്റെ കെമിസ്ട്രി പരിജ്ഞാനം ഒന്നുമറിയാത്ത ഭാര്യ പിന്നീട് ഒരിക്കല്‍ തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് തകര്‍ന്നു പോയി. വെറും 12 മാര്‍ക്കാണ് കെമിസ്ട്രിക്ക് തനിക്ക് ഉണ്ടായിരുന്നതെന്നാണ് താരം പറയുന്നത്. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ വിഷയങ്ങള്‍ ഒക്കെ തനിക്ക് ചെകുത്താന്‍മാരെ പോലെ ആയിരുന്നു. എന്നാല്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷങ്ങള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു” താരം പറയുന്നു.

2014ല്‍ ആയിരുന്നു വിനയ്‌യുടെയും സൗമ്യയുടെയും വിവാഹം. തമാശ, ഹലോ നമസ്തെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം ചെയ്ത വിനയുടെ പുതിയ ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’, മഹേഷ് നാരായണന്‍ ചിത്രം ‘മാലിക്’ എന്നിവയാണ്.

shortlink

Related Articles

Post Your Comments


Back to top button