
പ്രശസ്ത സിനിമ നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്ക് എതിരെ വ്യാജ പ്രചരണം. തമന്ന തന്റെ കാമുകിയായിരുന്നു. നടി ലാവണ്യ ത്രിപാഠിയെ വിവാഹം ചെയ്തു എന്നിങ്ങനെയുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്തിയ യുവാവ് പോലീസ് പിടിയില്‍. തെലുങ്കാന യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലാവണ്യയുടെ പരാതിയില്‍ ആണ് പോലീസ് നടപടി സ്വീകരിച്ചത്.
ലാവണ്യ മൂന്ന് തവണ ഗര്‍ഭിണിയായെന്നും അബോര്ഷന് ചെയ്തുവെന്നുമാണ് ഇയാള്‍ ആരോപണം. ഇയാളുടെ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ലാവണ്യ പോലീസില്‍ പരാതി നല്‍കിയത്.
സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താനായിരുന്നു നായകന് ആകേണ്ടിയിരുന്നത് എന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രഭാസ് സ്വാധീനം ഉപയോഗിച്ച് തന്റെ വേഷം തട്ടിയെടുത്തുവെന്നും ശ്രീരാമോജു ആരോപിച്ചു.
Post Your Comments