GeneralLatest NewsMollywood

ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി രേണുകയ്ക്ക് പാടാന്‍ അവസരം; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

വയനാട് ഗോത്രമേഖലയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനായുളള കെല്‍സയുടെ ഫേയ്‌സ്ബുക്ക് പേജാണ് രേണുകയുടെ പാട്ട് ആദ്യമായി പങ്കുവച്ചത്.

കെഎസ് ചിത്രയുടെ പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായ വയനാട് മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ രേണുകയ്ക്ക് സിനിമയില്‍ പാടാന്‍
അവസരവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തന്‍്റെ അടുത്ത സിനിമയില്‍ രേണുക പാടുമെന്ന് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച മിഥുന്‍ രേണുകയുടെ ഗാനാലാപനത്തിന്‍്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

മിഥുന്‍ മാനുവല്‍ തോമസിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത് രേണുക.. !! വയനാട്ടുകാരിയാണ്.. !! ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. !! മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തില്‍ പെടുന്ന കലാകാരി.. !! A Village superstar.. ❤️❤️ എന്റെ പാട്ടുകളുള്ള അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും..!! ഇഷ്ടം.. സ്നേഹം, ❤️❤️✌️✌️ സുഹൃത്തുക്കള്‍ വയനാട്ടില്‍ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ

https://www.facebook.com/499331080535360/posts/939651539836643/

വയനാട് ഗോത്രമേഖലയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനായുളള കെല്‍സയുടെ ഫേയ്‌സ്ബുക്ക് പേജാണ് രേണുകയുടെ പാട്ട് ആദ്യമായി പങ്കുവച്ചത്. ഷീറ്റ് കെട്ടിമറച്ച കൂരയിലാണ് രേണുകയുടെ താമസം. അപകടത്തില്‍ പരിക്കേറ്റ് നടക്കാനാകാത്ത അച്ഛനും അമ്മയും അനുജത്തിയുമാണ് വീട്ടിലുളളത്. ഒരു വീടെന്നത് ഈ കലാകാരിയുടെയും കുടുംബത്തിന്റെയും സ്വപ്‌നമാണ്. ലൈഫ് പദ്ധതിയില്‍ പേരുണ്ട്. ഉടനെ വീടാകുമെന്നാണ് പ്രതീക്ഷയിലാണ് ഈ കുടുംബം.

shortlink

Related Articles

Post Your Comments


Back to top button