കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമാണ് രാജേഷ് ഹെബ്ബാര്‍. 49 സിനിമകളും 40 സീരിയലുകളും മികച്ച ടെലിവിഷൻ താരത്തിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്ക്കാരവുമൊക്കെയായി തിളങ്ങി നില്ക്കുന്ന താരം തന്റെ ശരീര സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്നുണ്ട്. ഉറച്ച ശരീരവും യുവത്വത്തിന്റെ ചുറുചുറുക്കുമായി നില്ക്കുന്ന രാജേഷിനെ കണ്ടാല്‍ നാല്പതേ പറയു. എന്നാല്‍ ശരീര സൌന്ദര്യം കൊണ്ടു പ്രായം മറയ്ക്കുന്ന രഹസ്യത്തെ ക്കുറിച്ചു വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു
ശരീരസംരക്ഷണത്തിനും വർക്കൗട്ടിനുമൊന്നും പ്രായം ഒരു തടസമല്ലെന്ന് രാജേഷ് പറയുന്നു. ”ഈ വരുന്ന നവംബറിൽ എനിക്ക് 53 തികയും. എന്റെ മൂത്ത മോന് 25 വയസ്സായി. പെൺമക്കൾ ഇരട്ടകളാണ്. അവർക്ക് 23 വയസ്സുണ്ട്. 35 വയസ്സ് കഴിഞ്ഞാണ് അഭിനയ രംഗത്ത് സജീവമായത്. ഒരു അഭിനേതാവിന്റെ ടൂൾ അയാളുടെ ശരീരവും മുഖവുമാണല്ലോ. ഏത് ഏജ് ഗ്രൂപ്പിൽ ഉള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും ചെയ്യാൻ പറ്റണം. ഇപ്പോഴും ഞാൻ 35 മുതൽ 80 വയസ്സ് വരെയുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ 35 – 40 വയസ്സൊക്കെയുള്ള റോളുകളിലേക്ക് എന്നെ തിരഞ്ഞെടുക്കണമെങ്കിൽ ലുക്ക് അങ്ങനെയായിരിക്കണം. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് എല്ലാം.”
ലോക്ക് ഡൗൺ സമയത്ത് വീട്ടിലെ സാഹചര്യങ്ങൾ വച്ച് ഒരു സ്പെഷ്യൽ വർക്കൗട്ട് നടത്തി 7 കിലോ താരം കുറച്ചിരുന്നു
Post Your Comments