താരങ്ങളുടെ പ്രണയവും വിവാഹവും വേര്‍പിരിയലുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടി സോണി അഗര്‍വാളിന്റെ രണ്ടാം വിവാഹമാണ്. നടിയുടെ പുതിയ ട്വീറ്റുകളായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
താലി കെട്ടുന്നൊരു വീഡിയോയും രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തു. വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ചിത്രമായിരുന്നു താരം ഇന്നു പങ്കുവച്ചത്. ഇതോടെ ആരാധകരും ആകാംഷയിലാണ്.
എന്നാല്‍ ഇതുവരെ വരന് ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജൂലൈ 25 നോ 26 നോ ആയിരിക്കും സോണിയയുടെ വിവാഹമെന്ന നിഗമനത്തിലാണ് ആരാധകര്‍.
Post Your Comments