ശക്തമായ വേഷങ്ങളിലൂടെയും നിലപാടുകളിലൂടെയും ബോളിവുഡിലും ഹോളിവുഡിലും സ്ഥാനം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. നടിയുടെ സിനിമ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2000 ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. അതിന്റെ തൊട്ടടുത്ത വര്‍ഷം മിസ് വേള്‍ഡ് കിരീടം പ്രിയങ്ക സ്വന്തമാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് ഇന്ത്യ വേദിയിലെ തന്റെ പ്രകടനത്തെ വിലയിരുത്തുകയാണ് താരം
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മിസ് ഇന്ത്യ റാമ്ബിലേക്ക് നടന്നുവരുന്ന തന്നെ കണ്ടിട്ട് താരം ആദ്യം ചോദിക്കുന്നത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത് എന്നാണ്. അതിനൊപ്പം സ്റ്റേജിലെ തന്റെ സ്റ്റൈലന്‍ പ്രകടനത്തെയും താരം ട്രോളുന്നുണ്ട്. ആ സമയത്ത് തനിക്ക് മനോഹരമായ നീളമുള്ള മുടിയുണ്ടായിരുന്നെന്നും താരം ഓര്‍ത്തെടുക്കുന്നു. എന്നു മുതലാണ് തനിക്ക് മുടി നഷ്ടപ്പെട്ടതെന്നും താരം ചോദിക്കുന്നു.
മിസ് ഇന്ത്യ വേദിയിലെ ചോദ്യത്തിനുള്ള മറുപടിയേയും താരം പ്രശംസിക്കുന്നുണ്ട്. ഏദന്റെ പൂന്തോട്ടത്തിലെ ദൈവം നിങ്ങളാണെങ്കില്‍ ആദം, ഈവ്, സാത്താന് ഇവരില്‍ ആരെ ശിക്ഷിക്കും എന്നായിരുന്നു ചോദ്യം. തന്റെ ഉത്തരം കേട്ടി ബുദ്ധിപരമായ മറുപടി എന്നാണ് താരം പ്രതികരിച്ചത്. മത്സരത്തില്‍ താന്‍ വിജയിആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരിച്ചുപോയി പരീക്ഷ എഴുതാനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നില്‍ക്കുകയായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു
Post Your Comments