അലനെയും താഹയെയും എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടിയാണ് സ്വർണക്കടത്തുകേസെന്ന് സംവിധായകൻ ജോയ് മാത്യു. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരിയെന്നു പറഞ്ഞുകൊണ്ട് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന് ഷുഹൈബ്-താഹാ ഫസല്‍ സംഭവത്തെ സ്വര്‍ണക്കടത്തിലെ സര്‍ക്കാരിന്റെ തിരിച്ചടിയുമായി ബന്ധിപ്പിക്കുകയാണ് ജോയ് മാത്യു.
ജോയ് മാത്യുവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്
ഒരമ്മയുടെ കണ്ണുനീരിനുകടലുകളിൽഒരു രണ്ടാം പ്രളയംആരംഭിക്കാൻ കഴിയും മകനേ കരുണയുള്ള മകനേ ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്നീ ബലിയായത് ?
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അർഥവത്താണീവരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽഎങ്ങിനെ തെറ്റുപറയാനാകും
Post Your Comments