മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് നദിയ മൊയ്തു. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ നായികയായി എത്തിയ താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. 2004 എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയ താരം നദിയ മൊയ്തു എന്ന പേര് കിട്ടിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. കേരളകൗമുദി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
സെറീന എന്നാണു യഥാര്‍ത്ഥ പേര്. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലേയ്ക്ക് വന്നപ്പോള്‍ കിട്ടിയ പേരാണ് നദിയ. സംവിധായകന് ഫാസിലിന്റെ സഹോദരന് നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിര്‍ദ്ദേശിച്ചത്. അക്കാലത്ത് സറീന വഹാബ് മലയാളത്തില്‍ സജീവമായിരുന്നു. അതാണ് പേര് മാറ്റത്തിന് കാരണമെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments