GeneralLatest NewsMollywood

സ്വപ്നം കണ്ടത് പോലൊരു ഭാര്യ; നല്ലപാതിക്ക് ജൻമദിനാശംസകള്‍ നേർന്ന് ഷാജി കൈലാസ്

എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും.

തന്റെ നല്ലപാതിക്ക് ജൻമദിനാശംസകള്‍ നേർന്ന് സംവിധായകന്‍ ഷാജി കൈലാസ്. ‘സ്വപ്നം കണ്ടതുപോലെ ഒരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്നു വരില്ല, പക്ഷേ എനിക്കുണ്ടായി എന്നാണു പിറന്നാൾ ദിനത്തിൽ ഭാര്യ ആനിയ്ക്ക് ഷാജി കൈലാസിന്റെ ജന്മദിനാശംസ.

‘സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍.’–ഷാജി കൈലാസ് കുറിച്ചു.

1993 ല്‍ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്കെത്തിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്. പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും തിളങ്ങിയ ആനിയുടെ കുക്കറി ഷോയ്ക്ക് നിരവധി ആരാധകരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button