GeneralLatest NewsTV Shows

ആത്മഹത്യ കുറിപ്പുമായി ബിഗ്‌ ബോസ് താരം; ആശങ്കയോടെ ആരാധകരും സുഹൃത്തുക്കളും

കുറച്ചു നാളുകളായി ജയശ്രീ വിഷാദരോഗത്തിന് അടിമപ്പെട്ടിരിയ്ക്കുകയായിരുന്നു

സിനിമാ പ്രേമികളെ ആശങ്കയിലാക്കി നടിയുടെ ആത്മഹത്യാ കുറിപ്പ്. കന്നട ബിഗ്ഗ് ബോസ് സീസണ്‍ ത്രി യിലെ മത്സരാര്‍ത്ഥിയായ ജയശ്രീ റഹ്മാനിയയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തത്. ബുധനാഴ്‌ച രാവിലെയാണ് സംഭവം. ‘ഞാന്‍ പിന്‍വാങ്ങുന്നു. ഈ വൃത്തികെട്ട ലോകത്തിനും വിഷാദത്തിനും വിട’ എന്നായിരുന്നു ജയശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് കണ്ടതോടെ ആശങ്കയില്‍ ആയ ആരാധകരും സുഹൃത്തുക്കളും താരത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പലരും നടിയെ നേരിട്ട് വിളിച്ച്‌ സംസാരിക്കാന്‍ ശ്രമിച്ചു. ആപത്തൊന്നും വരുത്തരുതെവന്നും കടുംകൈ ഒന്നും ചെയ്യരുതെന്നും ആരാധകര്‍ അപേക്ഷിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജയശ്രീ ആത്മഹത്യാ കുറിപ്പ് ഡിലീറ്റ് ചെയ്യുകയും, എനിക്കൊന്നും സംഭവിച്ചിട്ടില്ല ഞാന്‍ സുരക്ഷിതയാണ് എന്ന് പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് എഴുതുകയും ചെയ്തു.

കുറച്ചു നാളുകളായി ജയശ്രീ വിഷാദരോഗത്തിന് അടിമപ്പെട്ടിരിയ്ക്കുകയായിരുന്നു എന്ന് നടിയും ജയശ്രീയുടെ സുഹൃത്തുമായ അദ്വിതി ഷെട്ടി ഒരു മാധ്യമത്തോട് പ്രതികരിച്ചു. ”ചില കുടുംബ പ്രശ്‌നങ്ങളും സിനിമയില്‍ അവസരം ലഭിക്കാത്തതും ജയശ്രീയെ വിഷമിപ്പിച്ചിരുന്നുവെന്നും പലപ്പോഴും സങ്കടങ്ങള്‍ പറയുമ്ബോള്‍ ഞാനവളെ ആശ്വസിപ്പിക്കുമായിരുന്നു. എന്നാല്‍ പെട്ടന്ന് അവള്‍ ഫോണ്‍ നമ്ബര്‍ മാറ്റിയതോടെ ബന്ധപ്പെടാന്‍ കഴിയാതെ പോയി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ മസേജ് അയച്ചിരുന്നു. സുഖമായും സന്തോഷമായിരിക്കുന്നു എന്നുമാണ് പറഞ്ഞത്. പെട്ടന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ ഭയന്നുപോയി”- അദ്വിതി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button