ആത്മഹത്യ ചെയ്ത നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും കുടുംബം ഇനിയും മുക്തരായിട്ടില്ല. ഈ മരണത്തിലെ ദുരൂഹതകള്‍ ഉയരുമ്പോള്‍ സുശാന്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി ശ്വേത സിംഗ്.
ഫേസ്ബുക്കില്‍ സുശാന്തിന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഒരിക്കല്‍ കൂടി നിന്നെ ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു’ എന്നു ശ്വേത കുറിക്കുന്നു
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പ് മുന്‍പും ശ്വേത പങ്കുവെച്ചിരുന്നു. ”എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കും എന്ന് കരുതുന്നു. നിന്നെ ഞങ്ങള്‍ എന്നും സ്നേഹിക്കും”-കുറിപ്പ്.
കഴിഞ്ഞമാസം 14ന് ആയിരുന്നു സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിലെ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments