മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്. താരത്തിന്റെ മകന് ഇസുകുട്ടന്‍ എന്ന് വിളിക്കുന്ന ഇസഹാക്ക് ആരാധകര്‍ക്കും പരിചിതനാണ്. ചാക്കോച്ചനും ഭാര്യ പ്രിയയും കുഞ്ഞുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോയാണ് ആരാധകരുടെ ചര്‍ച്ചാവിഷയം.
താടി വളര്‍ത്തിയിട്ടുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബന് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു’ എന്നാണ് കുഞ്ചാക്കോ ബോബന് ചിത്രത്തിനു നല്കിയ ക്യാപ്ഷന്‍.
Post Your Comments