GeneralLatest NewsMollywood

‘എന്റെ പേര് രമേഷ്, പ്രോഗ്രാം ചെയ്തു കിട്ടിയ പൈസ കൊണ്ട് പണ്ട് ടൂർ പോയിട്ടുണ്ട്. ഇപ്പോൾ വെറുതെ ഇരിക്കുന്നത് സിമ്പിൾ ആണ് ആർക്കു വേണമെങ്കിലും ചെയ്യാം’

നീരജ് മാധവ് ഉൾപ്പടെയുള്ള നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു കമന്റുമായി എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ രമേഷ് പിഷാരടി. താരം ചിത്രങ്ങള്‍ക്ക് കൊടുക്കുന്ന ക്യാപ്ഷനുകൾ പലപ്പോഴും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ആരാധകര്‍ ‘ക്യാപ്ഷൻ സിംഹം’ എന്നാണ് രമേഷിനെ വിളിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്
പിഷാരടിയുടെ പുതിയ പോസ്റ്റ്.

‘എന്റെ പേര് രമേഷ്, പ്രോഗ്രാം ചെയ്തു കിട്ടിയ പൈസ കൊണ്ട് പണ്ട് ടൂർ പോയിട്ടുണ്ട്. ഇപ്പോൾ വെറുതെ ഇരിക്കുന്നത് സിമ്പിൾ ആണ് ആർക്കു വേണമെങ്കിലും ചെയ്യാം’ ഒരു ചിത്രം പങ്കു വച്ച് പിഷാരടി കുറിച്ചു. ലോക്ഡൗൺ കാലത്ത് ഹിറ്റായ ഒരു പരസ്യത്തിന്റെ പാരഡി രൂപമാണ് ക്യാപ്ഷനായി പിഷാരടി അവതരിപ്പിച്ചത്.

നീരജ് മാധവ് ഉൾപ്പടെയുള്ള നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു കമന്റുമായി എത്തിയിട്ടുണ്ട്.

https://www.instagram.com/p/CC5FI2_pdYg/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button