ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് നടി കീര്‍ത്തി ഗോപിനാഥ്. നോവലിസ്റ്റ് നീരജ മഹാദേവനായി അമ്മ അറിയാതെ എന്ന പരമ്പരയിലൂടെയാണ് തിരിച്ചു വരവ്. വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്കി മക്കളും കുടുംബവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയായിരുന്ന കീര്‍ത്തി തന്റെ രണ്ടാം വരവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നീരജ വിശേഷങ്ങള്‍ പങ്കുവച്ചത്.
ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് മടങ്ങി എത്തിയ കീര്‍ത്തി തിരിച്ചുവരവ് നീണ്ടു പോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറയുന്നതിങ്ങനെ.. ”ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്. തിരിച്ചുവരവില്‍ സന്തോഷത്തേക്കാള്‍ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന സീരിയലിലെ നീരജ എന്ന കഥാപാത്രത്തിലൂടെയാണ് കീര്‍ത്തന സക്രീനിലേക്ക് തിരികെ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് ഈ പരമ്ബരയും കീര്‍ത്തിയെയും സ്വീകരിച്ചത്.
അവസരങ്ങള്‍ പലപ്പോഴായി വന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര… അങ്ങനെ മനപ്പൂര്‍വമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം ഈശ്വരനിശ്ചയമായിട്ടാണ് കാണുന്നത്. ബ്രേക്കും ഈ മടങ്ങിവരവുമെല്ലാം നിയോഗമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.തിരുവനന്തപുരത്ത് പേയാടാണ് ഇവര്‍ താമസം. ഭര്‍ത്താവ് രാഹുല്‍ മോഹന്‍ മിനിസ്ക്രീനില്‍ അറിയപ്പെടുന്ന നടനാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്്. ‘നീലവസന്തം’ സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാള്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു, രണ്ടാമത്തെയാള്‍ ആറാം ക്ലാസിലും. ” താരം പറഞ്ഞു
Post Your Comments