ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധനേടിയ നടി പുഷ്കല അന്തരിച്ചു. ആലപ്പുഴ കളപ്പുര അശ്വതിയില്‍ പുഷ്കല കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. അറുപത്തിയൊന്നു വയസ്സായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ്.
14-ആം വയസില്‍ വേലുത്തമ്ബി ദളവ എന്ന നൃത്ത നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ പുഷ്കല 1978 ല്‍ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവര്‍ഷത്തില്‍ അഭിനയിക്കാനെത്തുകയും അതിന്റെ ഉടമയും പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടനുമായ വിഡി ശിവാനന്ദനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നു താത്കാലികമായി പിന്മാറിയ പുഷ്കല 1985 ല്‍ എസ്‌എല്‍ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയില്‍ ശിവാനന്ദന്റെ നായികയായി വേദിയില്‍ തിരിച്ചെത്തി.
ഞങ്ങള്‍ സന്തുഷ്‌ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, കാശി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, കനല്‍ക്കിരീടം, കായംകുളം കണാരന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വലതും ചെറുതുമായ വേഷങ്ങള്‍ പുഷ്‌കല ചെയ്‌തു. സ്‌നേഹക്കൂട് എന്ന സീരിയലില്‍ പുഷ്‌കലയും ശിവാനന്ദനും ഭാര്യാ ഭര്‍ത്താക്കന്മാരായിത്തന്നെ അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും നിറഞ്ഞു നില്‍ക്കുമ്ബോഴായിരുന്നു താരത്തിനു രോഗം ശക്തമായത്.
Post Your Comments