അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുക ആണെങ്കിലും സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സഹോദരി പ്രിയയുടെ ഭര്‍ത്താവ് നിഹാല്‍ പിള്ളയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൂര്‍ണിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു.
‘ഒരു കുടുംബമെന്ന നിലയില്‍ ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങള്‍ക്കും ഞാന്‍ നിന്നോട് നന്ദി പറയുന്നു! നീയാണ് ഏറ്റവും മികച്ചത്, നീ ഞങ്ങളില്‍ നിന്നും എപ്പോഴും മികച്ചത് പുറത്തെടുക്കുന്നു. കേരളം മുതല്‍ കൊറിയ വരെ, പനമ്ബിള്ളി മുതല്‍ പോളണ്ട് വരെ, ഹമ്ബന് ടോട്ട ടു ഹുവാഹിന് വരെ.. നമുക്ക് ക്രേസിനസ് തുടരാം, ഓര്‍മകള്‍ സൃഷ്ടിക്കാം, ഭക്ഷണണവും വിനോദവും തേടിയുള്ള യാത്രകള്‍ തുടരാം. ജന്മദിനാശംസകള് സഹോദരാ.’ എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പ്രിയയ്ക്കും നിഹാലിനുമൊപ്പം പോളണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍.
Post Your Comments