CinemaGeneralLatest NewsMollywoodNEWS

പ്രണവ് എന്നില്‍ നിന്ന് അകന്ന് നിന്നയാള്‍, കല്യാണി എന്‍റെ ഒക്കത്തിരുന്നവള്‍: ഓര്‍മ്മകള്‍ പറഞ്ഞു വിനീത് ശ്രീനിവാസന്‍

ലോക് ഡൌണിന് മുന്‍പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ച ഹൃദയം എന്ന സിനിമ ക്യാമ്പസ് പശ്ചാത്തലമായ പ്രണയ കഥയാണ് പറയുന്നത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ശ്രീനിവാസന്‍ എന്നിവരുടെ മക്കളായ പ്രണവും കല്യാണിയും വിനീതും ഒന്നിച്ച് ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്നതാണ് ‘ഹൃദയം’ എന്ന സിനിമയുടെ പ്രത്യേകത. സംവിധായകനായ വിനീത് ശ്രീനിവാസന്റെ അഞ്ചാമത് ചിത്രമാണ്‌ ഹൃദയം. പത്ത് വര്‍ഷം നീണ്ട വിനീതിന്റെ സംവിധാന കരിയറില്‍ ഏറ്റവും കൂടുതല്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’. ലോക് ഡൌണിന് മുന്‍പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ച ഹൃദയം എന്ന സിനിമ ക്യാമ്പസ് പശ്ചാത്തലാമയ പ്രണയ കഥയാണ് പറയുന്നത്. സിനിമയിലെ നായകനായ പ്രണവിനെക്കുറിച്ചും നായികയായ കല്യാണിയെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍.

“കുടുംബ പരമായ ചില പരിപാടികള്‍ക്ക് പോകുമ്പോള്‍ മാത്രമാണ് താന്‍ പ്രണവിനെ മുന്‍പ് കണ്ടിട്ടുള്ളതെന്നും അല്ലാതെ വലിയ അടുപ്പം പ്രണവുമായി ഉണ്ടായിരുന്നില്ലെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. പക്ഷെ കല്യാണി പ്രിയദര്‍ശന്‍ തന്റെ ഒക്കത്തിരുന്ന് വളര്‍ന്ന കുട്ടിയാന്നെന്നും പ്രിയദര്‍ശന്റെ സെറ്റില്‍ അച്ഛന്‍ തങ്ങളെ കൂട്ടി കൊണ്ട് പോകുമ്പോള്‍ അവിടെ കല്യാണിയും നിത്യ സന്ദര്‍ശകയായിരുന്നുവെന്നും” ഇരുവരുടെയും കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വിനീത് ശ്രീനിവാസന്‍ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button