GeneralLatest NewsTV Shows

വാനമ്പാടിയില്‍ ഇനി താനില്ല!! നടി സീമ ജി നായര്‍ പറയുന്നു

എനിക്ക് വാനമ്ബാടിയിലെ കഥാപാത്രം തീര്‍ന്നു എന്നാണ് തോന്നുന്നത്. പക്ഷെ എല്ലാവരും എന്നെ വിളിച്ച്‌ എന്നാണ് വരുന്നത് എന്ന് ചോദിക്കുമ്ബോള്‍, എന്നാണ് വരുന്നത് എന്നോ, ഇനി വരുമോ എന്നോ എനിക്ക് പറയാന്‍ സാധിക്കുകയും ഇല്ല

ജനപ്രിയ പരമ്പര വാനമ്പാടിയില്‍ കല്യാണി ആയി എത്തിയത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമായ സീമ ജി നായര്‍ ആയിരുന്നു. വ്യത്യസ്തമായ അവതരണത്തിലൂടെ കല്യാണി സീമ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ പരമ്ബരയില്‍ കല്യാണിയെ കാണാനില്ല. സീരിയലില്‍ നിന്നും താരം അപ്രത്യക്ഷയായതോടെ കല്യാണി എവിടെ? എന്നു വരും തുടങ്ങിയ അന്വേഷണങ്ങളുമായി ആരാധകരുമെത്തി. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സീമ.

” വാനമ്ബാടിയില്‍ ഇനി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഞാന്‍ ഇനിയും അതില്‍ ഉണ്ടാകും എന്നതിനെക്കുറിച്ച്‌ ആരും ഒന്നും പറ ഞ്ഞിട്ടില്ല. കാരണം ഇനിയും ഞാന്‍ ഉണ്ടാകും ആയിരുന്നെങ്കില്‍ വിളിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. വാനമ്ബാടിയില്‍ എന്റെ കഥാപാത്രം തീര്‍ന്നു എന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ന്നു എന്നാരും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടിട്ട് എനിക്ക് വാനമ്ബാടിയിലെ കഥാപാത്രം തീര്‍ന്നു എന്നാണ് തോന്നുന്നത്. പക്ഷെ എല്ലാവരും എന്നെ വിളിച്ച്‌ എന്നാണ് വരുന്നത് എന്ന് ചോദിക്കുമ്ബോള്‍, എന്നാണ് വരുന്നത് എന്നോ, ഇനി വരുമോ എന്നോ എനിക്ക് പറയാന്‍ സാധിക്കുകയും ഇല്ല” സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button