CinemaGeneralLatest NewsMollywoodNEWS

എന്റെ ചില അനാവശ്യ ഈഗോ കാരണം നിവിനോട് ഞാന്‍ കുറച്ചു കാലമായി മിണ്ടാറില്ലായിരുന്നു , പക്ഷേ അവൻ പിണക്കം മറന്നു ഫോൺ എടുത്തു; ജൂഡ് ആന്റണി

കൊച്ചുകുട്ടികള്‍ക്ക് കാണിച്ചുകൊടുക്കേണ്ട വിഡിയോ” എന്ന ക്യാപ്ഷനോടെയാണ് 2017ല്‍ റിലീസ് ചെയ്ത വീഡിയോയിലെ രംഗം പ്രചരിക്കുന്നത്

ഇന്ന് സമൂഹത്തിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ ബോധിനി സംഘടനയ്ക്ക് വേണ്ടി ജൂഡ് ആന്റണി ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”സത്യത്തില്‍ ഇതൊക്കെയല്ലേ തിയറ്ററില്‍ സിനിമയ്ക്കു മുമ്പ് കാണിക്കേണ്ടത്. എല്ലാ മാതാപിതാക്കളും നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് കാണിച്ചുകൊടുക്കേണ്ട വിഡിയോ” എന്ന ക്യാപ്ഷനോടെയാണ് 2017ല്‍ റിലീസ് ചെയ്ത വീഡിയോയിലെ രംഗം പ്രചരിക്കുന്നത്.

പ്രിയതാരം നിവിന്‍ പോളിയും കുറച്ച് കുട്ടികളും അഭിനയിക്കുന്ന കൊച്ച് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ”ഒരു പെണ്‍ കുഞ്ഞിന്റെ പിതാവെന്ന നിലയില്‍ എന്നില്‍ ഉണ്ടായ ആശങ്ക എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകുമെന്നുറപ്പാണ്. പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു” എന്നാണ് വീഡിയോ പങ്കുവച്ച് ജൂഡ് കുറിച്ചത്.

2016 ജൂണിൽ എനിക്കൊരു ഒരു പെണ്കുഞ്ഞു ജനിച്ചു . നവംബർ മാസം ഒരു ദിവസം രാവിലെ പത്രം വായിച്ച എന്റെ കണ്ണ് നിറഞ്ഞു. 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച വാർത്ത . കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ആമിർ ഖാൻ സത്യമേവ ജയതേയിൽ ചെയ്ത വീഡിയോ ഒരു ഡോക്ടർ ചെയ്ത വീഡിയോയുടെ ഹിന്ദി വേർഷൻ ആണ് . അത് പോലെ ഒരെണ്ണം മലയാളത്തിൽ വന്നാൽ നന്നായിരിക്കും . എനിക്ക് പരിചയമുള്ള കുട്ടികളുടെ മുഖങ്ങളായിരുന്നു മനസ്സിൽ .അവർക്കെങ്കിലും അങ്ങനൊരു വീഡിയോ കാണിച്ചു കൊടുക്കണം .എന്റെ ചില അനാവശ്യ ഈഗോ കാരണം നിവിനോട് ഞാൻ കുറച്ചു കാലമായി മിണ്ടാറില്ലായിരുന്നു. രണ്ടും കൽപ്പിച്ചു നിവിനെ വിളിച്ചു അവൻ പിണക്കം മറന്നു ഫോൺ എടുത്തു . ഞണ്ടുകളുടെ ഷൂട്ടിംഗ് തൃശൂർ നടക്കുന്നു . നേരെ വണ്ടിയെടുത്തു അങ്ങോട്ട് വിട്ടു .

നിവിനോട് ഈ ഐഡിയ പറഞ്ഞപ്പോൾ എന്റെയും അവന്റെയു കണ്ണുകൾ നിറഞ്ഞു . ഇത് ഉടനെ ചെയ്യാമെന്ന് അവൻ . പക്ഷെ നമ്മൾ രണ്ടു പേരും കൂടെ ഇത് ചെയ്താൽ പബ്ലസിറ്റിക്കു വേണ്ടി ചെയ്തതാണെന്ന് ആളുകൾക്ക് തോന്നുമെന്ന്‌ അവൻ . അത് ശരിയാണെന്നു എനിക്കും തോന്നി . അങ്ങനെ ഞാൻ നേരെ ബാലാവകാശ കമ്മീഷൻ തിരുവനന്തപുരത്തേക്കു പോയി ശോഭ കോശി മാമിനെ കണ്ടു കാര്യം അവതരിപ്പിച്ചു. പ്രതിഫലമില്ലാതെ നിവിനും ഞാനും ഇത് ചെയ്തു തരാം , എല്ലാ സ്‌കൂളുകളിലും ഇത് കാണിക്കണം . അത്രയേ ഞാൻ ആവശ്യപ്പെട്ടുള്ളു . ശോഭ മാം ഷൈലജ ടീച്ചറെ കണക്‌ട് ചെയ്തു തരുന്നു . എറണാകുളം ഗസ്റ് ഹൌസിൽ വച്ച് ടീച്ചറെ കാണുന്നു . മാതൃവാത്സല്യത്തോട് മിനിസ്റ്റർ പച്ചക്കൊടി തരുന്നു . ആയിടക്ക് കണ്ട മെട്രോ മനോരമയിൽ കണ്ട ആർട്ടിക്കിൾ നിന്നും ബോധിനി എന്ന സംഘടന ഇത്തരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ട് ഞാൻ ബോധിനിയുടെ ജീവശ്വാസമായ റീനയെ വിളിക്കുന്നു. ഇത് ഷൂട്ട് ചെയ്യാനുള്ള ഫണ്ട് ബോധിനി ഏൽക്കുന്നു.

https://www.facebook.com/judeanthanyjoseph/posts/10158845547100799

ചിത്രത്തിന്റെ കാമറ ചെയ്ത മുകേഷ് മുരളീധരനും സംഗീതം നിർവഹിച്ച ഷാൻ ഇക്കയും എഡിറ്റിങ് ചെയ്ത റിയാസും പ്രതിഫലമില്ലാതെയാണ് സഹകരിച്ചത്‌ .പിന്നെയും ഒരുപാടു കടമ്പകൾ കടന്ന് ആ വീഡിയോ ഇറങ്ങി. എല്ലാ സ്‌കൂളുകളിലും സർക്കാർ ഇത് കാണിച്ചു . കഴിഞ്ഞ ദിവസങ്ങളിൽ പല ഗ്രൂപ്പുകളിലും പേജുകളിലും ഈ വീഡിയോ വരുന്നത് ശ്രദ്ധയിൽ പെട്ടു . ഒരു കുഞ്ഞിനെങ്കിലും ആ വീഡിയോ കൊണ്ട് ഗുണമുണ്ടായി എന്ന് ഞാൻ വിശ്വസിക്കുന്നു . 2016ലെ ആ ഒരു ചെറിയ കണ്ണ് നീര് ഇന്ന് ധാരയായി ഒഴുകുന്നു . ഇന്നത് സംതൃപ്തിയുടെ ആനന്ദ കണ്ണീർ

shortlink

Related Articles

Post Your Comments


Back to top button