![](/movie/wp-content/uploads/2020/07/vinayym.jpg)
നടന് വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോവിയറ്റ് യൂണിയന് വിപ്ലവകാരികളായ വ്ലാഡമിര്‍ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത്, തന്റെയും മമ്മൂട്ടിയുടെയും തലകള്‍ വച്ച ചിത്രമാണ് വിനയ് ഫോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്.
ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാര്‍ഥ ചിത്രവും നടന് പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരും ഇങ്ങനൊയൊരു സിനിമ ചെയ്യുന്നുണ്ടോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. സംഭവം എന്തായാലും കൊള്ളാം ഇക്ക കാണണ്ട, എഡിറ്റിംഗ് സിംഹം എന്നിങ്ങനെയാണ് ചില കമന്റുകള്‍.
https://www.instagram.com/p/CC2c1EGHmrC/?utm_source=ig_web_copy_link
Post Your Comments