
സൗത്തിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ഗ്ലാമർ വേഷങ്ങൾ അഭിനയിക്കാൻ തനിയ്ക്ക് താൽപര്യമില്ലായിരുന്നുവെന്നു തുറന്നു പറയുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതെ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചും തമന്ന പങ്കുവയ്ക്കുന്നു.
കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതിന് അനുസരിച്ച് അഭിനയിക്കാൻ തയ്യാറായിട്ടുണ്ട്. കൂടാതെ നായകന്മാരുടെ താരമൂല്യം അളന്ന് താൻ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ലെന്നാണ് തമന്നയുടെ വാക്കുകള്‍.
”കഴിഞ്ഞ് വർഷം പുറത്തിറങ്ങിയ എഫ് 2 എന്ന സിനിമയിൽ ഗ്ലാമറസായിട്ടുള്ള വേഷമാണ് ചെയ്തത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് സൈറയിൽ ശരിക്കും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമയുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ചുംബന രംഗങ്ങൾ അഭിനയിക്കാൻ നിർബന്ധിതയാകുന്നുണ്ട്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അത്തരത്തിലുള്ള രംഗങ്ങളില്ലാത്ത സിനിമകളിൽ ആഭിനയിക്കണമെന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ അത് പിന്നീട് മാറ്റുകയായിരുന്നു.
റൊമാന്റിക് രംഗങ്ങളിൽ ആരും അഭിനയിക്കാൻ നിർബന്ധിതരാകുന്നില്ല. എന്നാൽ അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതരാണെന്ന് ആരെങ്കിലു പറഞ്ഞാൽ അതിനേക്കാൾ ബുദ്ധിപരമായ അഭിപ്രായം കുറവായിരിക്കും. അവർക്ക് താൽപര്യമുണ്ടെങ്കിൽ അഭിനയിക്കുന്നതിൽ തെറ്റുമില്ല. ” ഇത്തരം രംഗങ്ങളിൽ അഭിനയിച്ചില്ലെങ്കിൽ ഇൻസ്ട്രിയിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാകുമെന്നും തമന്ന പറയുന്നു.
Post Your Comments