നടിയായും നര്‍ത്തകിയായും തിളങ്ങുന്ന താരമാണ് ആശാ ശരത്ത്. യുഎഇയില്‍ സ്ഥിര താമസമാക്കിയ ആശ ഒരു പരിപാടിയുമായി ബന്ധപ്പെട്ടു നാട്ടില്‍ എത്തുകയും ലോക് ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ കഴിയാതെ കുടുംബത്തോടൊപ്പം നാട്ടില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ജന്മദിനം നാട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുകയാണ് താരം. മലയാളികളുടെ പ്രിയ താരത്തിന് 45 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.
അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശ ശരത്തിന് ടെ പോസ്റ്റ്. “എന്റെ എറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ജന്മദിനത്തില് ചെലവഴിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു. എന്റെ ജന്മദിനത്തില് സ്നേഹാശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. ഈ വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്.” ആശ ശരത്ത് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പെരുമ്ബാവൂര്‍ സ്വദേശിനിയാണ് ആശാ ശരത്ത്. വിഎസ് കൃഷ്ണന്‍കുട്ടി നായരുടെയും പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സുമതിയുടെയും മകളാണ്.
Post Your Comments