ചരിത്രം പറയുന്ന സിനിമകളില്‍ എപ്പോഴും നായകന്മാര്‍ മാത്രം തിളങ്ങി നില്‍ക്കുമ്പോള്‍ അത്തരം പ്രമേയങ്ങളില്‍ നായികമാര്‍ക്കും തുല്യ പ്രാധാന്യമുണ്ടാകാറുണ്ട്. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ മാധവി ഉണ്ണിയാര്‍ച്ചയുടെ റോള്‍ ചെയ്തു കയ്യടി നേടിയെങ്കിലും അതെ വേഷം പുതിയ തലമുറയില്‍ ആര് ചെയ്യും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി കെപിഎസി ലളിത.
ഉണ്ണിയാര്‍ച്ചയുടെ ചരിത്രം പറഞ്ഞാല്‍ ആ സിനിമയില്‍ മഞ്ജുവാര്യര്‍ നായികയാകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, തനിക്കൊപ്പം അഭിനയിച്ച പുതു തലമുറയില്‍പ്പെട്ട നായികമാരില്‍ മീര ജാസ്മിനും, നവ്യ നായരുമാണ് സിനിമയോട് ഏറെ പാഷന്‍ ഉണ്ടായിരുന്നതെന്നും മറ്റുള്ള നടിമാരില്‍ ഏറെയും വെറുതെ ഒന്ന് അഭിനയിച്ചു നോക്കാം എന്ന മനോഭാവം വച്ച് പുലര്‍ത്തിയിരുന്ന നായികമാര്‍ ആയിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു. താനൊക്കെ അഭിനയിക്കുമ്പോള്‍ സിനിമ എന്നത് ഒരു തൊഴിലായിട്ടാണ് കണ്ടിരുന്നതെന്നും ഇതെല്ലാതെ മറ്റു ജോലി അറിയാത്തതിനാല്‍ സിനിമയോടുള്ള അഭിനിവേശം വളരെ വലുതായിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു.
മൂന്ന്‍ തലമുറയില്‍പ്പെട്ട നായികമാര്‍ക്കൊപ്പവും അഭിനയിച്ച് മലയാള സിനിമയില്‍ അനേകം കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന കെപിഎസി ലളിത സിനിമയില്‍ വന്നിട്ട് അന്‍പത്തി രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ കെപിഎസി ലളിത ഏറെ രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Post Your Comments