GeneralLatest NewsTV Shows

എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല; കോവിഡ് ഭേദമായി, ആശുപത്രി വിട്ട് സീരിയല്‍ താരം

എല്ലാവരോടും വളരെ സ്‍നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

കോവിഡ് ഭേദമായി ഡിസ്ചാര്‍ജ് ആയ വിവരം പങ്കുവച്ച് സീരിയല്‍ നടി ഷ്രീനു പരീഖ്. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരം രോ​ഗം ഭേദമായ വിവരം ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ താരം ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണ്. എല്ലാവരുടെയും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, എനിക്ക് മേല്‍ ഉണ്ടായ സ്‍നേഹത്തിനും അനുഗ്രഹത്തിനും ഒക്കെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ദൈവത്തിന്റെ അനുഗ്രഹത്താലം നിങ്ങളുടെ പ്രാര്‍ഥനയാലും എന്റെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ ഐസലൊഷനിലാണ്. നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി മറുപടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരുപാട് പറയാനുണ്ട്.

എല്ലാവരോടും വളരെ സ്‍നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഒരാഴ്ച എന്നെ ആശുപത്രിയില്‍ പരിചരിച്ച ആരോ​ഗ്യപ്രവര്‍ത്തകരോട് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും- ഷ്രീനു പരീഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button