തെന്നിന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ഒരു താര വിവാഹമായിരുന്നു നടി വനിത വിജയ കുമാറിന്റേതും സിനിമവിഷ്വല് ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോളിന്റേയും. വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ച് നടന്ന വിവാഹത്തിന് പിന്നാലെ വനിതയ്ക്കും പീറ്ററിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു പീറ്ററിന്റെ ആദ്യഭാര്യ ഹെലന്റെ ആരോപണം . തുടര്‍ന്ന് വടപളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതയ്ക്കും പീറ്ററിനും എതിരെ നിര്‍മാതാവ് രവിചന്ദ്രനും, സൂര്യദേവിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയയിലൂടെ വനിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഇവര്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഇവര്‍ക്കെതിര വനിത പോലീസില്‍ പരാതി നല്കുകയു ചെയ്തിരുന്നു.
സൂര്യ ദേവി എന്ന സ്ത്രീ മയക്കു മരുന്ന് ഇടപാട് നടത്തുന്ന വ്യക്തിയാണെന്നും നിര്‍മ്മാതാവ് രവി ചന്ദ്രന് സൂര്യ ദേവിയെ ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നും നടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതിന് തൊട്ടു പിന്നാലെ സൂര്യദേവിയും നടിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. സൂര്യ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി
Post Your Comments