CinemaGeneralLatest NewsMollywoodNEWS

താരമൂല്യം ഇല്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു; പല മുൻനിര നടിമാരും എന്റെ തിരിച്ചുവരവിൽ നായികയായില്ല; കുഞ്ചാക്കോ ബോബൻ

നായികമാരെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്

വർഷങ്ങൾക്ക് മുൻപ് 1997 ഇൽ റിലീസ് ചെയ്ത അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ കുറെയേറെ ഹിറ്റ് ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞെങ്കിലും പിന്നീടുണ്ടായ തുടർ പരാജയങ്ങൾ അദ്ദേഹത്തിന്റെ താര മൂല്യം കുറക്കുകയും ചെയ്തു. നിരവധി ചിത്രങ്ങൾ പരാജയപ്പെട്ടപ്പോൾ 2006 നു ശേഷം അദ്ദേഹം സിനിമയിൽ നിന്ന് തന്നെ മാറി നിന്നു.

എന്നാൽ അതിന് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ സമയത്തു താൻ അനുഭവിച്ച കാര്യങ്ങൾ ഒരിക്കൽ ചാക്കോച്ചൻ തുറന്നു പറഞ്ഞത് ഇപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒന്നാണ്. വന്ന സമയത്തു, തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

പക്ഷെ, ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിറ്റായി മാറിയ ട്രാഫിക്, സീനിയർസ്, മല്ലു സിംഗ്, റോമൻസ്, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button