നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിനു സമ്മാനിച്ച നായികയാണ് ഭാമ. അരുണുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ഭാമ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവ് അരുണിനൊപ്പമുള്ള പുതിയൊരു സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാമ. ഇരുവരും വീട്ടില്‍ തന്നെയാണോ എന്ന അന്വേഷണവുമായി ആരാധകരും എത്തിയിട്ടുണ്ട്.
പരമ്ബരാഗതമായ ഹിന്ദു ആചാരപ്രകാരം 2020 ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം. ചെന്നിത്തല സ്വദേശിയും ബിസിനസുകാരനായ അരുണ്‍ ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. അങ്ങനെയാണ് ഈ വിവാഹം തീരുമാനിക്കുന്നതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ താരം തന്നെ പറഞ്ഞിരുന്നു.
Post Your Comments