GeneralLatest NewsTV Shows

അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ, എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ!!

ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്ബോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജിഷിനും വരദയും. ഈ താര ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജിഷിന്‍ വരദയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വരദയുടെ സഹോദരന്റെ വിവാഹത്തിന് എടുത്ത ചിത്രമാണെന്ന് സൂചിപ്പിച്ചാണ് ജിഷിന്‍ ചിത്രം ഇട്ടിരിക്കുന്നത്. ഫോട്ടോ എടുക്കുമ്ബോള്‍ വരദയ്ക്ക് ചെറിയ നാണം ഉണ്ടെന്നും അതിന്റെ ആവശ്യം ഉണ്ടോ എന്നുമാണ് ജിഷിന്‍ ചോദിക്കുന്നു. കല്യാണത്തിന് വന്ന ഫോട്ടോഗ്രാഫര്‍മാരെ എല്ലാം മുതലെടുത്തത് തങ്ങളാണെന്നും അതൊക്കെ ഓരോ ദിവസം ചിത്രങ്ങളായി എത്തുമെന്ന് കൂടി താരം പറയുന്നു.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാ. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ.

എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്ബോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ. അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും കേട്ടല്ലോ?

shortlink

Related Articles

Post Your Comments


Back to top button