ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ രൂപ ഗാംഗുലി. #cbiforsushant എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുശാന്ത് ഭാഗമായിരുന്നുവെന്നും എന്നാല്‍ അതിനു ശേഷം പല ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ആ കൂട്ടത്തില്‍ സുശാന്ത് ഇല്ലായിരുന്നുവെന്നും രൂപ ആരോപിക്കുന്നു.
”നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുശാന്ത് പങ്കെടുത്തിരുന്നു. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന മീറ്റിംഗുകളുടെ ഫോട്ടോഗ്രാഫുകളില്‍ അദ്ദേഹം ഇല്ലേ? ഈ മീറ്റിംഗുകളില്‍ അദ്ദേഹം ഉണ്ടായിരുന്നോ? ആരാണ് മുമ്ബ് ഈ ലിസ്റ്റുകള്‍ തയ്യാറാക്കിയത്”- രൂപ ട്വിറ്ററില്‍ പങ്കുവച്ചു .
Post Your Comments