BollywoodGeneralLatest News

നടന് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിവക്കണമെന്ന് നടി ബിപാഷ ബസു

പാര്‍ഥ് അഭിനയിച്ചിരുന്ന കസൗതി സിന്തഗീ കെയില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് ബിപാഷയുടെ ഭര്‍ത്താവ്

സിനിമ സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ബിപാഷ ബസു രംഗത്ത്. ഷൂട്ടിങ് സെറ്റില്‍ അഭിനേതാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നാണ് ബിപാഷ പറയുന്നത്.

പ്രമുഖ സീരിയല്‍ നടന്‍ പാര്‍ഥ് സംതാന് കോവിഡ് പോസ്റ്റീവായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ‘സാഹചര്യം കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ എല്ലാം ഷൂട്ടിങ്ങുകളും നിര്‍ത്തിവെക്കണം. അഭിനേതാക്കളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. യൂണിറ്റിലെ ഭൂരിഭാഗം പേരും പിപിഇ കിറ്റും ഗൗസും മാസ്‌കും ഷീല്‍ഡും അണിഞ്ഞ് സുരക്ഷിതരായാണ് നില്‍ക്കുന്നത്. എന്നാല്‍ അഭിനേതാക്കള്‍ ഒരു സുരക്ഷയുമില്ലാതെ അഭിനയിക്കേണ്ടതായി വരും. അത് വളരെ റിസ്‌കിയാണ്.’ – ബിപാഷ കുറിച്ചു.

പാര്‍ഥ് അഭിനയിച്ചിരുന്ന കസൗതി സിന്തഗീ കെയില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് ബിപാഷയുടെ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറാണ്. കുറച്ച്‌ എപ്പിസോഡിന്റെ ചിത്രീകരണവും കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button