അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ ടെലിവിഷന്‍ രംഗത്ത് വിലക്ക് നേരിട്ടുവെന്നു ബോളിവുഡ് നടന്‍ അമിത് സദ്. അങ്ങനെയാണ് താന്‍ സിനിമയിലേയ്ക്ക് എത്തിയതെന്നും താരം പറയുന്നു. ബോളിവുഡ് ഹങ്കാമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് താന്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നു പറഞ്ഞ അമിത് സിനിമയിലേക്ക് പോകാന്‍ വേണ്ടിയല്ല താന്‍ ടെലിവിഷന്‍ വിട്ടതെന്നും വ്യക്തമാക്കി. ” ടെലിവിഷനില്‍ അവര്‍ എനിക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അവര്‍ പരസ്പരം വിളിച്ച് എനിക്ക് ജോലി നല്‍കരുതെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഇവിടെ ജോലി തരുന്നില്ലെങ്കില്‍ സിനിമയിലേക്ക് പോകുമെന്ന്”. അമിത് വ്യക്തമാക്കി.
20കളുടെ തുടക്കത്തില്‍ താന്‍ ഒരു കാളയെപ്പോലെയായിരുന്നു. എല്ലാവരോടും വഴക്കിടുമായിരുന്നു ഒരിക്കല്‍ ടെലിവിഷനിലെ വലിയൊരു പ്രൊഡ്യൂസര്‍ തന്നെ വിളിച്ചപ്പോള്‍ എന്തെങ്കിലും തെറ്റു കണ്ടാല്‍ ഞാന്‍ വഴക്കിടുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ചാണ് തന്റെ ദേഷ്യത്തെ നിയന്ത്രിക്കുകയും തന്റെ കലയിലേക്ക് അതിനെ വഴിതിരിച്ചുകൊണ്ടുവരുകയായിരുന്നെന്നും അമിത് പറഞ്ഞു.
2010 ല്‍ പുറത്തിറങ്ങിയ രാംഗോപാല്‍ വര്‍മയുടെ ഫൂന്‍ക 2 ലൂടെയാണ് അമിത് ബോളിവുഡിലേക്ക് എത്തുന്നത്. കായ് പോ ഛേ, ഗുഡ്ഡു രംഗീല, സുല്‍ത്താന്‍, സര്‍ക്കാര്‍ 3, ഗോള്‍ഡ് തുടങ്ങിയ സിനിമകളിലും അഭിഷേക് ബച്ചന്‍ നായകനായി എത്തിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോയിലും അമിത് വേഷമിട്ടിട്ടുണ്ട്.
Post Your Comments