മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ‘കടുവയും’ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചനും’. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരുന്ന ചിത്രമാണ് സുരേഷ്‌ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം രചിച്ച് ഷാജി കൈലാസ് നിര്‍മ്മിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ ‘കടുവ’. എന്നാല്‍ പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചനെതിരെ’ ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും നേരെ എത്തിയിരിക്കുകയാണ് യഥാര്‍ത്ഥ നായകന്‍.
ഈ ചിത്രങ്ങള്‍ ഇനി സാധ്യമാകണമെങ്കില്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാനായകന്റെ അനുമതി വേണം. തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുറുവച്ചന്‍.
2001ല്‍ ‘വ്യാഘ്രം’ എന്ന പേരില്‍ ഷാജി കൈലാസ് രണ്‍ജി പണിക്കര്‍-മോഹന്‍ലാല്‍- ആന്റണി പെരുമ്ബാവൂര്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചന്‍ പറയുന്നു. പോലീസിലെ ഉന്നതനുമായി കുറുവച്ചന്‍ നടത്തിയ വര്‍ഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. “കഥയുടെ മുക്കാല്‍ ഭാഗം എഴുതി എന്നാണ് അറിവ്, ഇടയ്ക്ക് രണ്‍ജി പണിക്കര്‍ ബന്ധപ്പെട്ടിരുന്നു. പിന്നെ ഷാജി കൈലാസ് വന്നിരുന്നു. സുരേഷ് ഗോപിയുമായും ബന്ധപ്പെട്ടിരുന്നു. കഥയും, സ്ക്രിപ്റ്റും, ഡയലോഗും കേട്ടാല്‍ മാത്രമേ സിനിമയാക്കാനുള്ള അനുമതിയും അവകാശവും നല്‍കൂ,” കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മോഹന്‍ലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചന്‍ വ്യക്തമാക്കുന്നു.
Post Your Comments