നടന് തിലകന്റെ അവസാന കാലത്ത് മക്കള്‍ സ്വസ്ഥത കൊടുത്തില്ലെന്നും പണമായിരുന്നു അവരുടെ ലക്ഷ്യമെന്നും ആരോപിച്ചു ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരുന്നു. തിലകന് തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായി. സംവിധായകന്റെ ഈ ആരോപണത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഷമ്മി തിലകന് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചു. മരണപ്പെട്ടവര്‍ തിരിച്ചുവരില്ലെന്ന് ബോദ്ധ്യമുള്ളതിനാല്‍ ഏത് അപഖ്യാതിയും ആര്‍ക്കും പറയാമെന്നായെന്നും വിവരദോഷിയായ ഒരു ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തി വിളയിക്കുകയാണെന്നും ഷമ്മി തിലകന് തന്റെ ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷമ്മിയുടെ വിമര്‍ശനത്തിനു മറുപടി പറയുകയാണ് ശാന്തി വിള ദിനേശ്.
”ഷമ്മിക്ക് അധികം വൈകാതെ തന്നെ ഇപ്പറഞ്ഞതിന് പരസ്യമായ മറുപടി നല്‍കും. എന്നെയൊന്നും തൂക്കി വിലയിടാനുളള വളര്‍ച്ച ഷമ്മിക്കായിട്ടില്ല. ഇത് വളര്‍ന്നു വരുന്ന സംസ്കാരത്തിന്റെ പ്രശ്നമാണ്. ഷമ്മി തിലകനെയും ദിനേശിനെയും സിനിമാരംഗത്തുള്ളവര്‍ക്ക് അറിയാം. മമ്മൂക്കയുമായി നല്ല ബന്ധം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ കാരവന് മുന്നില്‍ പോയി എന്തെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടി ഇന്നുവരെ നിന്നിട്ടില്ല. ലളിതമായി ജീവിച്ച്പോകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ ഭാര്യയുണ്ടാക്കുന്ന തക്കാളി കൂട്ടാനും റേഷന്‍ അരിയുമുണ്ടെങ്കില്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കും. ആ ഞാന്‍ ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി പരിശ്രമിച്ചു എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെയാണ്. അല്ലെങ്കില്‍ സംശയമുളളവര്‍ ദിലീപിനോട് തന്നെ ചോദിക്കട്ടെ.” ഒരു മാധ്യമത്തോട് ദിനേശ് വ്യക്തമാക്കി.
തിലകനെ മക്കള്‍ നോക്കിയില്ലെന്ന കാര്യത്തില്‍ തന്നെ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തിലകന് തന്നെ പല തവണ പല സന്ദര്‍ഭങ്ങളിലും ഇത് തന്നോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.
Post Your Comments