GeneralLatest NewsMollywood

ഇപ്പോള് പിടിയലായവ൪ ഒന്നുമല്ല യഥാര്‍ത്ഥ പ്രതികള്‍; നന്നായി അന്വേഷിച്ചാല്‍ ആ പ്രമുഖരുടെ പേരെല്ലാം കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാം; സന്തോഷ് പണ്ഡിറ്റ്

അന്വേഷിച്ച്‌ 24 മണിക്കൂറിന് ഇടയില് തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് NIA ക്ക് വലിയ നേട്ടമാണ്.

കേരള രാഷ്ട്രീയത്തില്‍ വ അളിയാ ചര്‍ച്ചാ വിഷയമായി മാറിയ സ്വ൪ണ കടത്ത് കേസ് അന്വേഷണമാരംഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് എന്‍.ഐ.എയ്ക്ക് വലിയ നേട്ടമാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ പ്രബലരായ പലരും ഈ സ്വ൪ണ്ണ കടത്തിന് പുറകില് ഉണ്ടാകാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

മാധ്യമങ്ങളെല്ലാം കോവിഡ് 19 മറന്ന് സ്വപ്ന 20 യുടെ പുറകെ ആണല്ലൊ. NIA സ്വ൪ണ്ണ കടത്ത് കേസ് അന്വേഷിച്ച്‌ 24 മണിക്കൂറിന് ഇടയില് തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് NIA ക്ക് വലിയ നേട്ടമാണ്.

എന്ടെ അഭിപ്രായത്തില് ഇപ്പോള് പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ പ്രബലരായ പലരും ഈ സ്വ൪ണ്ണ കടത്തിന് പുറകില് ഉണ്ടാകാം.. (സിനിമാ, രാഷ്ട്രീയ പ്രമുഖരൊക്കെ ഉണ്ടാകാം..) നന്നായ് അന്വേഷിച്ചാല് ആ പ്രമുഖരുടെ പേരെല്ലാം ഈ കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാം. ഇത് മനസ്സിലാക്കുന്ന യഥാ൪ത്ഥ പ്രതികള് ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാ൯ ശ്രമിച്ചേക്കാം. അതിനാല് ഇപ്പോള് കസ്റ്റഡിയിലെടുത്ത പ്രതികളെ വളരെ ശ്രദ്ധയോടെ, കരുതലോടെ അവരുടെ ജീവന് സുരക്ഷ കൂടി കൊടുക്കേണ്ട ചുമതല പോലീസിനുണ്ട്. കേരളം മാത്രമല്ല ദേശീയ മാധ്യമങ്ങളും ഈ സ്വ൪ണ്ണ കടത്ത് കേസ് വളരെ സസൂഷ്മം നോക്കുന്നുണ്ട്. Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല) (വാല് കഷ്ണം…വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍’. …..തന്ത്രം കൊണ്ട് കോടീശ്വരന്മാരാകുവിന്‍)

shortlink

Related Articles

Post Your Comments


Back to top button