CinemaGeneralLatest NewsMollywoodNEWSTollywood

തെലുങ്കിൽ താരമായി ഡിക്യു; തെലുങ്ക് ചാനലുകളിലെ ഏറ്റവും വലിയ റേറ്റിംഗ് പോയിന്റ് താരത്തിന് സ്വന്തം

സിനിമക്ക് തെലുങ്ക് ചാനലുകളില് കിട്ടുന്ന ഏറ്റവും വലിയ റേറ്റിംഗ് പോയിന്റ് ആണ് നേടിയെടുത്തിരിക്കുന്നത്

യുവതാരം ദുൽഖർ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ആന്ധ്രയിലെ മിനി സ്ക്രീനുകളിൽ പുതിയ ടി ആർ പി റേറ്റിംഗ് റെക്കോർഡ് സൃഷ്ടിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ് .

കണ്ണാലു കണ്ണാലും ദൊച്ചയന്റെ എന്ന പേരിൽ ഡബ്ബ് ചെയ്ത ഈ ചിത്രം പ്രശസ്‌ത തെലുങ്ക് ചാനലായ മാ ചാനലിൽ ആണ് സംപ്രേഷണം ചെയ്തത്. 7.1 ടി ആർ പി റേറ്റിംഗ് പോയിന്റ് നേടിയെടുത്ത ഈ ചിത്രം ഒരു ഡബ്ബിങ് സിനിമക്ക് തെലുങ്ക് ചാനലുകളില് കിട്ടുന്ന ഏറ്റവും വലിയ റേറ്റിംഗ് പോയിന്റ് ആണ് നേടിയെടുത്തിരിക്കുന്നത്.

നടൻ ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ ദേസിങ് പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ്.

പ്രശസ്ത നടി റിതു വർമ്മ, രക്ഷൻ, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സംവിധായകൻ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രം ഒട്ടേറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ്.

shortlink

Post Your Comments


Back to top button