GeneralLatest NewsMollywood

അതായിരുന്നു ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനം; നിവിന്‍ പോളി തുറന്നു പറയുന്നു

സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളില്‍ ഏറ്റവും ധീരമായി തോന്നുന്നത്.

മലയാളത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനേതാവായി മാറിയ താരമാണ് നിവിന്‍ പോളി. തന്റെ സിനിമാ ജീവിതത്തിന്റെ പത്താം വാര്‍ഷികം കടന്നിരിക്കുകയാണ് താരം. ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരതയേറിയ തീരുമാനമെന്നും നിവിന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇത് വെളിപ്പെടുത്തിയത്.

”ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളില്‍ ഏറ്റവും ധീരമായി തോന്നുന്നത്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കും മുമ്ബ് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ചുറ്റും ഉയരുന്നത് സ്വാഭാവികമാണ്. അവയ്ക്കു ചെവികൊടുത്ത് നീങ്ങാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരം കാണൂ, മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് പിന്‍തിരിഞ്ഞാല്‍ വലിയ വിജയങ്ങള്‍ സാധ്യമായെന്നു വരില്ല”- നിവിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button